മാസെറ്റർ പേശിയിൽ രണ്ട് പാളികളുണ്ടെന്നാണ് ഇതുവരെ കരുതിയിരുന്നത്. മൂന്ന് പാളികൾ ഉണ്ടെന്ന് ചില ശാസ്ത്രജ്ഞർ സൂചനകൾ നൽകിയിട്ടുണ്ടായിരുന്നെങ്കിലും, ഇതിനെ സാധൂകരിക്കുന്ന വിവരങ്ങൾ ഒന്നും തന്നെ ലഭിച്ചിരുന്നില്ല. എന്നാൽ ബേസൽ സർവ്വകലാശാലയിലെ ഗവേഷകർ അത് തെളിവ് സഹിതം കണ്ടെത്തി.